25 ശതമാനത്തിൽ അധികം ഓഹരി കൈമാറ്റം വേണമെങ്കിൽ സംസ്ഥാന സർക്കാരിൻറെ മുൻകൂർ അംഗീകാരം ആവശ്യമാണ്. അതാണ് കരാറിലെ വ്യവസ്ഥ.
സംസ്ഥാന സർക്കാരിൻ്റെ അറിവോടെയുള്ള നീക്കമാണോ നടന്നതെന്ന് പിണറായി വിജയൻ ചോദിച്ചു.
ജൂൺ 29 ന് കരാർ ഒപ്പിട്ടു കഴിഞ്ഞു. ......
ജപ്പാനിൽ നിന്ന് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും പുതിയ സാമ്പത്തിക സഹകരണ ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും ഇരു നേതാക്കളും ധാരണയായി. ......
ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും, നടനുമായ വിജയ് നായകനായി അഭിനയിച്ച 'ജനനായകൻ' എന്ന ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ മുടങ്ങി കിടക്കുകയായിരുന്നല്ലോ? എന്നാൽ ഇപ്പോൾ സിനിമാ ആരാധകർക്ക് 'ജനനായകൻ' സംബന്ധമായി സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതായത് ചിത്രത്തിന് A സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും, ഇതിനെ തുടർന്ന് ഈ മാസം ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്നുമുള്ള വാർത്തയാണ്!
തമിഴ്നാട് സർക്കാരിൻ്റെ ന്യൂഡൽഹി പ്രത്യേക പ്രതിനിധിയായി 'ജനനായകൻ' ചിത്രത്തിൻ്റെ നിർമ്മാതാവായ വെങ്കട്ട് നാരായണയെയാണ് നിയോഗിച്ചിരിക്കുന്നത്. ......
ദോഹ: ഇറാൻ, യു.എസ് പ്രതിനിധികളുമായി ദോഹയിൽ നടന്ന ചർച്ചകളിൽ ധാരണാപത്രവുമായി (MoU) ബന്ധപ്പെട്ട വിഷയങ്ങളിൽ ‘പോസിറ്റീവ് പുരോഗതി’ ഉണ്ടായതായി ഖത്തർ. ഖത്തർ, പാകിസ്താൻ മധ്യസ്ഥർ യു.എസ്, ഇറാൻ പ്രതിനിധിസംഘങ്ങളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ഡോ. ......
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യം നിലനിൽക്കുന്നു.
ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയുംചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ......
മലയാളിയുടെ ഊണുമേശയിൽ ഇന്നും സുപ്രധാനമായ വിഭവമാണ് സാമ്പാർ. എന്നാൽ രുചിക്കപ്പുറം ഈ ജനപ്രിയ വിഭവത്തിന് മാരകമായ കുടൽ ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷേ പലരും നെറ്റിചുളിച്ചേക്കാം. ......
കൊച്ചി: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച് വേലോത്സവം നാളെ മുതൽ തിയേറ്ററുകളിലേക്ക്.......
തിരുവനന്തപുരം : ബഹുനില കെട്ടിട നിര്‍മാണത്തിലെ അതിനൂതന സാങ്കേതികവിസ്മയം, ഡി-വോള്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡയഫ്രം വോള്‍, ഇതാദ്യമായി കേരളത്തിലുമെത്തി. തിരുവനന്തപുരം നഗരഹൃദയമായ ശാസ്തമംഗലത്ത് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മിക്കുന്ന അസറ്റ് വിസ്മയം എന്ന പ്രീമിയം പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണത്തിലാണ് ഡി-വോള്‍ ടെക്നോളജി ആദ്യമായി എത്തിയിരിക്കുന്നത്.
കെട്ടിടങ്ങള്‍ ഇടതിങ്ങിയ നഗരങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമീപത്തുള്ള കെട്ടിടങ്ങളുടെ അടിത്തറകള്‍ക്ക് യാതൊരു വിധത്തിലുള്ള കേടുപാടുകളും വരാതെ നോക്കുന്ന അതിനൂതന ജര്‍മന്‍ സാങ്കേതികവിദ്യയാണ് ഡി-വോളെന്ന് അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ സുനില്‍ കുമാര്‍ വി. ......
കൊച്ചി: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ - അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.
പ്രൊഡക്ടിവ് അലയൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ജില്ലയിലെ കർഷക കമ്പനി പ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു. ......
എയർമാർഷൽ ജസ്വീർ സിംഗ് മാൻ, AVSM, VSM ദക്ഷിണ വ്യോമസേനാ മേധാവിയായി ഇന്ന് (01 ജൂലൈ) ചുമതലയേറ്റു. തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
1989 ഡിസംബർ 16-ന് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, ഹയർ എയർ കമാൻഡിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദവും ലണ്ടനിലെ (യുകെ) 'റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസിൽ' നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ......